മികച്ച നടി പാര്‍വതി,മികച്ച നടന്‍ ഇന്ദ്രന്‍സ്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എ കെ ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച നടി പാര്‍വതി(ടേക്ക് ഓഫ്), മികച്ച നടന്‍ ഇന്ദ്രന്‍സ്(ആളൊരുക്കം), മികച്ച സ്വഭാവ നടന്‍: അലന്‍സിയര്‍, മികച്ച സ്വഭാവ നടി;മോളി വത്സന്‍, മികച്ച കഥാചിത്രം; ഒറ്റമുറി വെളിച്ചം, മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി(ഇ മാ ഔ), മികച്ച രണ്ടാമത്തെ ചിത്രം: ഏദന്‍, മികച്ച സംഗീത സംവിധായകന്‍: എം കെ അര്‍ജുനന്‍(ഭായനകം), മികച്ച ഗായകന്‍ ഷഹബാസ് അമന്‍(മായാനദി), മികച്ച ഗായിക സിതാരാ കൃഷ്ണകുമാര്‍(വിമാനം), മികച്ച നവാഗത സംവിധായകന്‍ മഹേഷ് നാരായണന്‍(ടേക്ക് ഓഫ്), ജനപ്രിയ ചിത്രം രക്ഷാധികാരി ബൈജു.

ടി വി ചന്ദ്രന്‍ അധ്യക്ഷനായ അവാര്‍ഡ് നിര്‍ണയ സമിതിയാണ് പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹരായവരെ കണ്ടെത്തിയത്. 110 ചിത്രങ്ങലാണ് സമിതിക്ക് മുന്‍പാകെ എത്തിയത്. ഇതില്‍ 58 ചിത്രങ്ങളും പുതുമുഖ സംവിധായകരുടേതായിരുന്നു.