പകര്‍ച്ചപനിക്ക് ഫലപ്രദമായ നടപിടി സ്വീകരിച്ചു; ആരോഗ്യമന്ത്രി

Story dated:Monday May 22nd, 2017,12 38:pm

തിരുവനന്തപുരം: പകര്‍ച്ചപനി പടരുന്നത് തടയാനായി സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി മന്ത്രി കെ കെ ശൈലജ ടീച്ചര്‍ മന്ത്രിസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. പനി പടരുമ്പോള്‍ ആരോഗ്യവകുപ്പ് പകച്ചു നില്‍ക്കുകയാണെന്നും സംസ്ഥാനം പനിച്ചു വിറയ്ക്കുകയാണെന്നും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തെ വി എസ് ശിവകുമാര്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.