നിവിന്‍ പോളിയും സുദേവ്‌ നായരും മികച്ച നടന്‍മാര്‍;നടി നസ്രിയ

Untitled-1 copyതിരു: 2014 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാര്‍ഡ്‌ യുവാക്കളുടെ ഹരമായ നിവിന്‍ പോളിയും സുദേവ്‌ നായും പങ്കിട്ടു. മികച്ച നടി നസ്രിയയാണ്‌. മികച്ച ചിത്രം ജയരാജ്‌ സംവിധാനം ചെയ്‌ത ഒറ്റാല്‍ ആണ്‌.സാംസ്‌ക്കാരിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണ്‌ അവാര്‍ഡ്‌ പ്രഖ്യാപനം നടത്തിയത്‌.

1983, ബാംഗ്ലൂര്‍ഡെയ്‌സ എന്നീ ചിത്രത്തില്‍ ഒരു ചെറുപ്പക്കാരന്റെ വിവിധ കാലങ്ങളെ മനോഹരമായി അവതരിപ്പിച്ചാണ്‌ നിവിന്‍ അതികായന്‍മാരെ മലര്‍ത്തിയടിച്ചത്‌. കഴിഞ്ഞവര്‍ഷം നിവിന്റെ ചിത്രങ്ങള്‍ക്ക്‌ വന്‍ വരവേല്‍പ്പാണ്‌ ലഭിച്ചത്‌. ബാംഗ്ലൂര്‍ഡെയ്‌സ്‌ മുതല്‍ പ്രേമം വരെ നിരവധി ഹിറ്റുകള്‍ നിവിന്‍ പോളി സ്വന്തമാക്കി. നസ്രിയക്ക്‌ അവാര്‍ഡ്‌ നേടിക്കൊടുത്തത്‌ ഓംസാന്തി ഓശാനയും ബാംഗ്ലൂര്‍ഡെയ്‌സുമാണ്‌.

മികച്ച സംവിധായകന്‍ സനല്‍ കുമാര്‍ ശശീധരന്‍ (ഒരാള്‍ പൊക്കം).