സംസ്ഥാനവ്യാപകമായി നാളെ ബിജെപി ഹര്‍ത്താല്‍

harthalതിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. കണ്ണൂര്‍ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകനായ പിണറായി സ്വദേശി രമിത്ത് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ബിജെപി സംസ്ഥാനക്കമ്മിറ്റി ആഹ്വാനം ചെയ്തത്. കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ സിപിഐഎം ആണെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6വരെയാണ് ഹര്‍ത്താലാചരിക്കുന്നത്.