ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ഉച്ചഭാഷണികള്‍ക്ക് കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചഭാഷണികള്‍ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണം. ഹൈക്കോടതി 1988 ല്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര .വകുപ്പ് 1993 ല്‍ പുറപ്പെടുവിച്ച മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ശക്തമാക്കി നടപ്പിലാക്കുന്നത്.

നിയന്ത്രണത്തിന്റെ ഭാഗമായി ക്ഷേത്രങ്ങള്‍, മുസ്ലിം-ക്രിസ്ത്യന്‍ പള്ളികള്‍ തുടങ്ങി എല്ലാ ആരാധനായങ്ങളിലും ഇനി മുതല്‍ ബോക്‌സ് മാതൃകയിലുള്ള ഉച്ചഭാഷിണികള്‍ മാത്രമേ ഉപയോഗിക്കാന്‍ അനുവാദം ലഭിക്കുകയൊള്ളു.