Section

malabari-logo-mobile

സംസ്ഥാന എയ്ഡഡ് നിയന്ത്രണം: സാങ്കേതിക സഹായ വിഭാഗത്തിന് രൂപം നൽകി

HIGHLIGHTS : സംസ്ഥാന എയ്ഡഡ് നിയന്ത്രണ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം നൽകുന്നതിന് പ്രതേ്യക വിഭാഗം പ്രവർത്തനമാരംഭിച്ചു. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത...

സംസ്ഥാന എയ്ഡഡ് നിയന്ത്രണ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം നൽകുന്നതിന് പ്രതേ്യക വിഭാഗം പ്രവർത്തനമാരംഭിച്ചു. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്.പി.വൈ.എം, തിരുവനന്തപുരത്തുള്ള കാർബ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സാങ്കേതിക സഹായ വിഭാഗം പ്രവർത്തിക്കുക.

എച്ച്.ഐ.വി എയ്ഡ്‌സ് നിയന്ത്രണ രംഗത്ത് ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഡോ. എസ്.കെ. ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിഭാഗത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് മുൻ അഡീഷണൽ ഡയറക്ടർമാരായ ഡോ. തമ്പി, ഡോ. എസ്.ശ്രീലത, ഡോ. ബി.ശ്രീലത,  ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ അഡീഷണൽ ഡയറക്ടർ സി. രമേശ് കുമാർ എന്നിവർ അംഗങ്ങളാണ്.

sameeksha-malabarinews

സാങ്കേതിക സഹായ വിഭാഗത്തിന്റെ പ്രവർത്തനത്തിലൂടെ സംസ്ഥാനത്തെ എയ്ഡഡ് നിയ്രന്തണ പരിപാടി  കൂടുതൽ വിപുലീകരിക്കാനും ഊർജ്ജിതമാക്കാനും കഴിയും. മൂന്ന് വർഷമാണ് സാങ്കേതിക സഹായ വിഭാഗത്തിന്റെ കാലാവധി ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!