ഹജ്ജ്‌ ദുരന്തം; 17 ഇന്ത്യക്കാരുള്‍പ്പെടെ 717 മരണം;863 പേര്‍ക്ക്‌ പരിക്ക്‌

Story dated:Friday September 25th, 2015,02 40:pm

hajj 1മക്ക: ഹജ്ജിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട്‌ മരിച്ചവരുടെ എണ്ണം 717 ആയി. 863 പേര്‍ക്ക്‌ പരിക്കേറ്റതായും സൗദി സിവില്‍ ഡിഫന്‍സ്‌ അറിയിച്ചു. 4്‌ മലയാളികളുള്‍പ്പെടെ 17 ഇന്ത്യക്കാരും അപകടത്തില്‍ മരിച്ചു. കേരളം, ഗുജറാത്ത്‌, മഹാരാഷ്ട്ര, തമിഴ്‌നാട്‌. ഝാര്‍ഖണ്ഡ്‌ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്‌ മരിച്ച ഇന്ത്യക്കാര്‍. മരിച്ചവരില്‍ കൂടുതല്‍പേര്‍ ഗുജറാത്തില്‍ നിന്നുള്ളവരാണ്‌.

വ്യാഴാഴ്‌ച രാവിലെ സൗദി സമയം ഒമ്പതിന്‌ ഹാജിമാരുടെ താമസ സ്ഥലമായ സുഖുല്‍ അറബ്‌ റോഡിനും കിങ്‌ ഫഹദ്‌ റോഡിനും ഇടയിലുള്ള 204 ാം നമ്പര്‍ സ്‌ട്രീറ്റിലാണ്‌ അപകടം ഉണ്ടായത്‌. ശക്തമായ ചൂടിനെ തുടര്‍ന്ന്‌ പ്രായമായവരും സത്രീകളും വഴിയില്‍്‌ തളര്‍ന്നിരിക്കുകയും കിടക്കുകയും ചെയ്‌തത്‌ മൂലമുണ്ടായ മാര്‍ഗതടസ്സമാണ്‌ ജനപ്രവാഹമുണ്ടായപ്പോള്‍ തിക്കിനും തിരക്കിനും ഇടയാക്കിയത്‌.

അപകടത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ സൗദി രാജാവ്‌്‌ ഉത്തരവിട്ടു. ദുരന്തത്തെ തുടര്‍ന്ന്‌ മക്കയിലെ ആശുപത്രികളില്‍ റെഡ്‌ അലേര്‍ട്ട്‌ പ്രഖ്യാപിച്ചു.

ഹജ്ജ്‌ കര്‍മ്മത്തോടനുബന്ധിച്ചുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്‌. കഴിഞ്ഞാഴ്‌ചയില്‍ ക്രെയിന്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 107 പേര്‍ മരിക്കുകയും 400 ഓളം പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.