വിക്ക്‌:അതിജീവന രീതികളും ചികിത്സാ തന്ത്രങ്ങളും:ഓണ്‍ലൈന്‍ സെമിനാറില്‍ പങ്കെടുക്കാം

ജില്ലാ ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ യൂനിറ്റും നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്‌പീച്ച്‌ ആന്‍ഡ്‌ ഹിയറിങും സാമൂഹ്യ നീതി വകുപ്പും സംയുക്തമായി �വിക്ക്‌: അതിജീവന രീതികളും ചികിത്സാ തന്ത്രങ്ങളും� വിഷയത്തെ ആസ്‌പദമാക്കി ഇന്ന്‌ (ഒക്‌ടോബര്‍ 30)രാവിലെ 10മുതല്‍ 12 വരെ ഓണ്‍ലൈന്‍ സെമിനാര്‍ നടത്തും. മഞ്ചേരിയിലെ ജില്ലാ ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ ഓഫീസിലാണ്‌ തത്സമയ വിഡിയോ കോണ്‍ഫറന്‍സ്‌ പ്രദര്‍ശിപ്പിക്കുന്നത്‌.മലയാളത്തിലുള്ള സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ ഓണ്‍ലൈനിലൂടെ വിദ്‌ഗധരുമായി സംശയ നിവാരണം നടത്താം.സെമിനാറില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ സാമൂഹിക നീതിവകുപ്പിന്റെ ജില്ലാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ മുന്‍കൂട്ടി പേര്‌ രജിസ്‌ററര്‍ ചെയ്യണം.രക്ഷിതാക്കള്‍,സാമൂഹികപ്രവര്‍ത്തകര്‍ ,സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍,വിദഗ്‌ധര്‍ എന്നിവര്‍ക്കും പങ്കെടുക്കാം.ഓണ്‍ലൈന്‍ സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ പ്രവേശനം സൗജന്യമാണ്‌.കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 0483 2978888,0471 3066604.