എം കെ സ്റ്റാലിന്‍ ഡിഎംകെ ആക്‌റ്റിങ് പ്രസിഡന്റ്

Story dated:Wednesday January 4th, 2017,11 25:am

ചെന്നൈ: ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പാര്‍ടിയുടെ ആക്‌റ്റിങ്ങ് പ്രസിഡന്റായി എം കെ സ്റ്റാലിനെ തെരഞ്ഞെടുത്തു. നിലവില്‍ പാര്‍ടി ട്രഷററാണ് സ്റ്റാലിന്‍. പാര്‍ടി ഭരണഘടനയില്‍ മാറ്റം വരുത്തിയാണ് സ്റ്റാലിനെ ആക്റ്റിങ്ങ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. മുതിര്‍ന്ന നേതാവ് കെ അമ്പഴകന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഡിഎംകെ ജനറല്‍ കൌണ്‍സില്‍ യോഗമാണ് സ്റ്റാലിനെ തെരഞ്ഞെടുത്തത്.പാര്‍ടി ട്രഷറര്‍ ചുമതലയും സ്റ്റാലിനുതന്നെയാണ്.

പാര്‍ടി പ്രസിഡന്റായി പിതാവ് എം കരുണാനിധിതന്നെ തുടരും. വാര്‍ദ്ധകസഹജമായ അനാരോഗ്യം മൂലം കരുണാനിധി കൌണ്‍സിലില്‍ പങ്കെടുത്തിരുന്നില്ല.