Section

malabari-logo-mobile

എസ്എസ്എല്‍സി ഫലം: നെഞ്ചുയര്‍ത്തിപ്പിടിച്ച് മലപ്പുറം

HIGHLIGHTS : മലപ്പുറം: വാമൊഴിയായി മാറിയ പരിഹാസങ്ങള്‍ക്ക് മലപ്പുറത്തിന്റെ കുട്ടികളുടെ നെഞ്ചുയര്‍ത്തിപിടിച്ചുള്ള മറുപടി. കേരളത്തില്‍ ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍...

sslcമലപ്പുറം: വാമൊഴിയായി മാറിയ പരിഹാസങ്ങള്‍ക്ക് മലപ്പുറത്തിന്റെ കുട്ടികളുടെ നെഞ്ചുയര്‍ത്തിപിടിച്ചുള്ള മറുപടി. കേരളത്തില്‍ ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ വിജയം കൈവരിച്ച റവന്യു ജില്ല, ഏറ്റവുമധികം കുട്ടികള്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ ജില്ല സംസ്ഥാനത്ത്് ഏറ്റവും അധികം കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ പാസ്സായ വിദ്യഭ്യാസജില്ലയായി തിരുര്‍ .ഏറ്റവുമധികം വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി നൂറു ശതമാനം വിജയം നേടിയ കൊട്ടൂക്കര പിപിഎംഎച്ച്എസ്എസ് എല്ലാം മലപ്പുറത്തിന്റെ യശ്ശസുയര്‍ത്തി.

95.48 ശതമാണ് ഇത്തവണത്തെ മലപ്പുറത്തിന്റെ വിജയം. 77239 പേര്‍ പരീക്ഷയെഴുതിയയതില്‍ 73746 പേരും ഉപരിപഠനത്തിനുള്ള യോഗ്യത നേടി. കഴിഞ്ഞതവണ 91.43 ശതമാനം പേരാണ് ജില്ലയില്‍ പാസ്സായത്. 2056 കുട്ടികള്‍ക്ക് മലപ്പുറത്ത് എപ്ലസ് ഉണ്ട്. ഏറ്റവും കൂടുതല്‍ എപ്ലസ് നേടിയ തിരൂര്‍ വിദ്യഭ്യാസ ജില്ലയില്‍ 919 പേരാണ് ഈ നേട്ടം കരസ്ഥാമാക്കിയത്.

sameeksha-malabarinews

ജില്ലയില്‍ 92 സ്‌കൂളുകള്‍ക്ക് നുറു ശതമാനം വിജയം നേടാനായി. ഇതില്‍ എട്ടെണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാമ് ജില്ലയിലെ നാല് സ്‌പ്യെഷല്‍ സ്‌കൂളുകളും നൂറുശതനമാനം വിജയം നേടി.
1600 കുട്ടികള പരീക്ഷക്കിരുത്തി 99.62 ശതമാനം വിജയം നേടിയ എടരിക്കോട് പികെഎം എച്ചഎ്‌സഎസ്സിന്റെ അഭിമാനാര്‍ഹമായ നേട്ടം എടുത്തു പറയേണ്ടതാണ്.

 

photo courtesy english4keralasyllobus.com

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!