എ​സ്.​എ​സ്.​എ​ൽ.​സി ​ഫ​ലം ഇ​ന്ന്​ പ്രഖ്യാപിക്കും

തി​രു​വ​ന​ന്ത​പു​രം: എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പ്രസിദ്ധീകരിക്കും. പി.​ആ​ർ ചേം​ബ​റി​ൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്​ ഫ​ലം പ്ര​ഖ്യാ​പി​ക്കും. പ​രീ​ക്ഷ ക​മീ​ഷ​ണ​ർ കൂ​ടി​യാ​യ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ കെ.​വി. മോ​ഹ​ൻ​കു​മാ​റി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ​രീ​ക്ഷ പാ​സ്​​ബോ​ർ​ഡ്​ യോ​ഗം ഫ​ല​ത്തി​ന്​ അ​ന്തി​മ​അം​ഗീ​കാ​രം ന​ൽ​കി. 2933 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 455906 കു​ട്ടി​ക​ളാ​ണ്​ പ​രീ​ക്ഷ എ​ഴു​തി​യ​ത്.

ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ന്ന ഉ​ട​നെ www.results.itschool.gov.in വെ​ബ്‌​സൈ​റ്റി​ലൂ​ടെ ഫ​ല​മ​റി​യാ​ന്‍ ഐ.​ടി@​സ്‌​കൂ​ള്‍ സം​വി​ധാ​നം ഒ​രു​ക്കി. ഇ​തി​നു​പു​റ​മെ സ​ഫ​ലം 2017 എ​ന്ന മൊ​ബൈ​ല്‍ ആ​പ് വ​ഴി​യും ഫ​ല​മ​റി​യാം. വ്യ​ക്തി​ഗ​ത റി​സ​ള്‍ട്ടി​ന്​ പു​റ​മെ സ്‌​കൂ​ള്‍, -വി​ദ്യാ​ഭ്യാ​സ​ജി​ല്ല, -റ​വ​ന്യൂ ജി​ല്ല ത​ല​ങ്ങ​ളി​ലു​ള്ള റി​സ​ള്‍ട്ട് അ​വ​ലോ​ക​ന​വും വി​ഷ​യാ​ധി​ഷ്ഠി​ത അ​വ​ലോ​ക​ന​ങ്ങ​ളും റി​പ്പോ​ര്‍ട്ടു​ക​ളും പോ​ര്‍ട്ട​ലി​ലും മൊ​ബൈ​ല്‍ ആ​പ്പി​ലും ല​ഭ്യ​മാ​കും. ഗൂ​ഗി​ള്‍ പ്ലേ ​സ്​​റ്റോ​റി​ല്‍നി​ന്ന്​ Saphalam 2017 എ​ന്നു​ന​ല്‍കി ആ​പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം. ഹൈ​സ്‌​കൂ​ൾ, ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളു​ക​ള്‍ക്കു​പു​റ​മെ ഈ​വ​ര്‍ഷം പു​തു​താ​യി ബ്രോ​ഡ്ബാ​ന്‍ഡ് ഇ​ൻ​റ​ര്‍നെ​റ്റ് സം​വി​ധാ​നം ല​ഭ്യ​മാ​ക്കി​യ ഒ​മ്പ​തി​നാ​യി​ര​ത്തോ​ളം എ​ല്‍.​പി, യു.​പി സ്‌​കൂ​ളു​ക​ളി​ലും ഫ​ല​മ​റി​യാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ണ്ട്. www.keralapareekshabhavan.in, www.keralaresults.nic.in, www.results.nic.in, www.prd.kerala.gov.in വെ​ബ്​​സൈ​റ്റു​ക​ളി​ലും ​ഫ​ലം ല​ഭ്യ​മാ​കും.