എസ്‌എസ്‌എല്‍എസി ഫലപ്രഖ്യാപനത്തില്‍ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപിട;വിദ്യഭ്യാസമന്ത്രി

abdu rubbതിരുവനന്തപുരം: എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനത്തിലെ വീഴ്‌ചയില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന്‌ വിദ്യഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്‌. ഫലപ്രഖ്യാപനത്തിലെ വീഴ്‌ചയില്‍ മുന്‍ പരീക്ഷാ സെക്രട്ടറിക്കെതിരെ നടപടിയെടുക്കും. നടപടി ഡിപിഐയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌.

പരീക്ഷ കേന്ദ്രത്തിലെയും പരീക്ഷ ഭവനിലെയും ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്ക്‌ വീഴ്‌ച പറ്റിയെന്നും പരീക്ഷാഭവനിലെ കോര്‍ സൂപ്പര്‍വൈസര്‍മാരും കുറ്റക്കാരെന്നും വിദ്യാഭ്യാസമന്ത്രി പറയുന്നു. പരീക്ഷ കേന്ദ്രത്തിലെ ചീഫ്‌ സൂപ്രണ്ടുമാരും സിസ്റ്റം മാനേജരും ഉത്തരവാദികളാണ്‌.

മാര്‍ക്ക്‌ രേഖപ്പെടുത്തുന്നതില്‍ പിഴവ്‌ വരുത്തി. വീഴ്‌ച ചൂണ്ടിക്കാട്ടി ഡിപിഐ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.