എസ്.എസ്.എല്‍.സി ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷചകള്‍ക്ക് ബുധനാഴ്ച തുടക്കം. എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്ക് 1.45 നാണ്. 4,55,906 വിദ്യാര്‍ഥികളാണ് റെഗുലര്‍ വിഭാഗത്തിലുള്ളത്. 2588 പേര്‍ പ്രൈവറ്റ് വിഭാഗത്തിലും പരീക്ഷ എഴുതും. 2933 കേന്ദ്രങ്ങളിലാണ് പരീക്ഷ. ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളില്‍ 1321ഉം ഗള്‍ഫില്‍ ഒമ്പത് കേന്ദ്രങ്ങളില്‍ 515ഉം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും.

രാവിലെ 10നാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ. 4,61,230 വിദ്യാര്‍ഥികള്‍ ഒന്നും 4,42,434 പേര്‍ രണ്ടും വര്‍ഷ പരീക്ഷ എഴുതും. 2050 കേന്ദ്രങ്ങളുണ്ട്. ഗള്‍ഫ് മേഖലയില്‍ എട്ടും മാഹിയില്‍ മൂന്നും ലക്ഷദ്വീപില്‍ ഒമ്പതും കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 29,996 പേര്‍ ഒന്നും 29,444 പേര്‍ രണ്ടും വര്‍ഷ പരീക്ഷ എഴുതും. രണ്ടാംവര്‍ഷത്തില്‍1193 പേര്‍ പ്രൈവറ്റായും പരീക്ഷ എഴുതും.

27വരെയാണ് എസ്.എസ്.എല്‍.സി പരീക്ഷ. മാര്‍ച്ച് 28നാണ് ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ അവസാനിക്കുക.