ശ്രൂതിഹാസന് നേരെ യുവാവിന്റെ കയ്യേറ്റം

Shruti-Haasan-Attackedപ്രശസ്ത നടിയും കമല്‍ഹാസന്റെ മകളുമായ ശ്രുതിഹാസനെ അപരിചതനായ യുവാവ് വീട്ടില്‍ കയറിവന്ന് കയ്യേറ്റം ചെയ്തു. കുറച്ച് ദിവസങ്ങളായി ഇയാല്‍ ശ്രുതിയെ പിന്തുടര്‍ന്നതായും സൂചനയുണ്ട്.
തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ മുംബൈയില്‍ ഇവര്‍ താമസിക്കുന്ന ഫഌറ്റിലെത്തിയ ഇയാള്‍ കാളിങ് ബെല്‍ ശബ്ദം കേട്ട് ശ്രുതി വാതില്‍ തുറന്നയുടനെ
അതിലൂടെ കൈ അകത്തേക്കിടുകയയായിരുന്നു. ഇതോടെ വാതില്‍ അടക്കാന്‍ ശ്രമിച്ച ശ്രൂതിയെ തള്ളിമാറ്റി ഇയാള്‍ മുറിക്കുള്ളിലേക്ക് കയാറന്‍ ശ്രമിച്ചു. ഇതിനിടെ ഇയാള്‍ ശ്രുതിയുടെ കഴുത്തില്‍ പിടിച്ച് ഞരുക്കാനും ശ്രമിച്ചു.കയ്യേറ്റശ്രമത്തിനിടയില്‍ വാതിലിനിടയില്‍ കൈ കുടങ്ങി അക്രമിയുടെയും കൈക്ക് പരിക്കേറ്റു..ശ്രുതിയുടെ കൈക്കും പരിക്കുണ്ട്. ശ്രമം വിഫലമായതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.

ബോളിവുഡ് നടി സരികയുടെയും കമലിന്റെയും മകളായ ശ്രുതി ബാന്ദ്രയിലെ ഫ്ഌറ്റില്‍ ഒറ്റക്കാണ് താമസം. കയ്യേറ്റശ്രമത്തെ കുറിച്ച് ഇവര്‍ പരാതി നല്‍കിയട്ടില്ല. ശ്രുതി ഹാസന്‍ ടിറ്ററിലൂടെ നടത്തിയ വെളിപ്പെടുത്തലിലൂടയാണ് കയ്യേറ്റശ്രമം പുറത്തറിഞ്ഞത്.