ശ്രുതിക്ക് അച്ഛന്‍ കമലഹാസന്റെ ഉപദേശം

Shruthi-Hassan,Kamal-Hassan30308ഗോവ : ശ്രദ്ധിച്ചും കരുതലോടെയും ജീവിക്കാന്‍ നടി ശ്രുതിഹാസന് പ്രശസ്ത നടനും പിതാവുമായ കമലഹാസന്റെ ഉപദ്ദേശം. കഴിഞ്ഞ ദിവസം ബാന്ദ്രയിലെ വീട്ടില്‍ വെച്ച് അജ്ഞാതന്‍ ശ്രുതിയെ അപായപ്പെടുത്താന്‍ ശ്രമിച്ച പശ്ചാതലത്തിലാണ് മകള്‍ക്ക് പിതാവിന്റെ ഈ ഉപദ്ദേശം.

ശ്രുതിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നിന്ന് ശ്രുതിയുടെ സമയോചിതമായ ചെറുത്തുനില്‍പ്പിനെ തുടര്‍ന്നാണ് ശ്രുതി ആക്രമിയില്‍ നിന്നും രക്ഷപ്പെട്ടത്. ആക്രമണത്തില്‍ ശ്രുതിക്ക് നിസാര പരിക്കേറ്റിരുന്നു. താന്‍ മകളോട് സംസാരിച്ചതായും അവള്‍ സുഖമായി ഇരുക്കുന്നതായും കമല്‍ പറഞ്ഞു.

44 ാം മത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുക്കാനായി ഗോവയിലെത്തിയതായിരുന്നു അദ്ദേഹം.