ഷാരൂഖിന്റെ മകനും ശ്രീദേവിയുടെ മകളും പ്രണയ ജോഡികളാകുന്നോ ?

Untitled-1 copyകിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ മകനും താര സുന്ദരി ശ്രീദേവിയുടെ മകളും പ്രണയജോഡികളായി വെള്ളിത്തിരയില്‍ എത്തുന്നു എന്ന് റിപ്പോര്‍ട്ട്. ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ആഷിഖിയുടെ മൂന്നാം ഭാഗത്തിലാണ് ശ്രീദേവിയുടെ മകള്‍ ജാന്‍വിയും ഷാരൂഖ് ഖാന്റെ മകന്‍ ആര്യനും പ്രണയജോഡികളായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ശ്രീദേവി മകളെ സിനിമയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പൊതു പരിപാടികളില്‍ എല്ലാം പങ്കെടുപ്പിക്കുന്നത് ബി ടൗണില്‍ നേരത്തെ ചര്‍ച്ചയായിരുന്നു. വിനോദയാത്രക്കിടെ അമ്മയും മകളും ബിക്കിനിയണിഞ്ഞ് ഫോട്ടോക്ക് പോസ് ചെയ്തതും മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിരുന്നു.

ഷാരൂഖ്ഖാന്റെ മകന്‍ ആര്യന്‍ ഇപ്പോള്‍ ലണ്ടണില്‍ ഉപരിപഠനം നടത്തുകയാണ്. ഷാരൂഖിന്റെ കഭി ഖുശി കഭി ഗം എന്ന ചിത്രത്തിലൂടെയാണ് ആര്യന്‍ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

ഏതായാലും ജാന്‍വിയെയും, ആര്യനെയും ആഷിഖിയില്‍ പ്രണയജോഡികളായി കാണാമെന്ന പ്രതീക്ഷയിലാണ് ഇരുവരുടെ മാതാപിതാക്കളുടെ ആരാധകര്‍.