ശ്രീശാന്ത് ഇന്ന്‌ വിവാഹിതനാവുന്നു

sreesanthമുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് വിവാഹിതനാവുന്നു. ജയ്പൂര്‍ രാജകുടുംബത്തില്‍ നിന്നാണ് വധു. ഡിസംബര്‍ 12ന് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വെച്ചാണ് ശ്രീശാന്തിന്റെ പ്രണയസാഫല്ല്യം പൂവണിയുന്നത്. ഗുരുവായൂരിലെ വിവാഹത്തിന് ശേഷം കൊച്ചി ലേ മെറിഡിയില്‍ ഹോട്ടലില്‍ വെച്ച് വിവാഹ സല്‍ക്കാരവും നടക്കും. ഇവരുടെ പേര് ഇതുവരെ ശ്രീശാന്തിന്റെ കുടുംബം പുറത്ത് വിട്ടിട്ടില്ല.

ആറ് വര്‍ഷത്തെ നീണ്ടു നിന്ന പ്രണയമായിരന്നു ശ്രീശാന്തിന്റെയും ഈ ജയ്പൂര്‍ സുന്ദരിയുടേതും.

കോഴയുടെ കരിനിഴല്‍ വീണ് ശ്രീശാന്തിന്റെ ക്രിക്കറ്റ് കരിയര്‍ താഴോട്ട് പതിച്ചപ്പോഴും സ്വാന്തനമായി കരുത്ത് പകര്‍ന്ന ഇവര്‍ ശ്രീശാന്തിന് ഒപ്പം നിന്നു.

2007 ല്‍ നവംബറില്‍ പാക്കിസ്താനെതിരായി ഏകദിന മല്‍സരത്തില്‍ കളിക്കാന്‍ ശ്രീ ജയ്പൂരിലെത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടുന്നത്. പിന്നീട് ഈ പരിചയം പ്രണയമായി മാറുകയായിരുന്നു.