ക്രിക്കറ്റ് താരം ശ്രീശാന്ത് വിവാഹിതനായി

sreesanth weddingഗുരുവായൂര്‍: ക്രിക്കറ്റ്താരം ശ്രീശാന്ത് വിവാഹിതനായി. രാജസ്ഥാന്‍ ദിവാന്‍പുര രാജകുടുംബത്തിലെ ഭുവനേശ്വരി കുമാരി ഷെഖാവത്ത്(നയന്‍) ആണ് ശ്രീയുടെ വധു. .

ഇന്ന് രാവിലെ 7.15 നും 8 നും ഇയിലുള്ള മുഹൂര്‍ത്തത്തിലാണ് താലികെട്ട് നടന്നത്. വിവാഹശേഷം ഇരുവരും ക്ഷേത്രദര്‍ശനം നടത്തി. ആറുവര്‍ഷം നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹം. വിവാഹച്ചടങ്ങുകള്‍ക്കായി വധുവും കുടുംബവും ദിവസങ്ങള്‍ക്കുനുമ്പെ തന്ന കൊച്ചിയില്‍ എത്തിയിരുന്നു.

വിവാഹസല്‍ക്കാരം വൈകീട്ട് 7 ന് കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ നടക്കും. 14 ന് ശ്രീശാന്തിന്റെ സ്വദേശമായ കോതമംഗലത്തും സല്‍ക്കാരം നടക്കും.

ഫോട്ടോ കടപ്പാട്;NDTV SPORTS