ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് തുടരും

കൊച്ചി : ഐപിഎല്‍ വാതുവെപ്പ് കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് തുടരുമെന്ന് ഹൈക്കോടതി. സിംഗിള്‍ ബെഞ്ച് നീക്കിയ വിലക്കിനെ ചോദ്യം ചെയ്‌ത് ബിസിസിഐ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. സിംഗിള്‍ ബഞ്ച് വിധിയില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും കോടതി പറഞ്ഞു.

ബിസിസിഐ തീരുമാനത്തില്‍ ജുഡീഷ്യല്‍ റിവ്യൂ സാധ്യമല്ല.  നടപടിയില്‍ സിംഗിള്‍ ബെഞ്ച് അപാകത കണ്ടെത്തിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ശ്രീശാന്ത് നടത്തിയതായി കണ്ടെത്തിയ ടെലിഫോണ്‍ സംഭാഷണം അദ്ദേഹം നിഷേധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി