ശ്രീശാന്ത് വിവാഹിതനാകുന്നു: വധു രാജസ്ഥാനില്‍ നിന്ന്

sreesanth1760കൊച്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് വിവാഹിതനാകുന്നു. രാജസ്ഥാന്‍ സ്വദേശിനിയാണ് വധു. ജയ്പൂര്‍ രാജകുടുംബത്തിലെ അംഗകൂടിയായ ഈ പെണ്‍കുട്ടിയുമായി ശ്രീശാന്ത്് ഏറെ നാളായി പ്രണയത്തിലായിരുന്നു.

വരുന്ന ഡിസംബര്‍ മാസം 12ാം തിയ്യതി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരിക്കും വിവാഹം.

ഈ പെണ്‍കുട്ടിയുമായുള്ള പ്രണയം നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. 2006ല്‍ ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ ജയ്പൂരിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ശ്രീശാന്തുമായി പരിചയപ്പെടുന്നത്.

ശ്രീശാന്ത് കേസില്‍ പെട്ട് ജയില്‍വാസം അനുഭവിച്ച സമയത്ത് ഇവര്‍ ശ്രീശാന്തിന് ശക്തമായ പിന്തുണയുമായി ഒപ്പം നിന്നിരുന്നു. ശ്രീശാന്ത് തീഹാര്‍ ജയിലായ സമയത്ത് പെണ്‍കുട്ടിയുടെ പിതാവ് ജയിലിലെത്തി ഈ ക്രിക്കറ്ററെ സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു.