ജീന്‍ പോള്‍ ലാലും ശ്രീനാഥ് ഭാസിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: ഹണിബി 2 വിലെ നടിയെ പ്രതിഫലം നല്‍കാതെ ഒഴിവാക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കേസില്‍ ചിത്രത്തിന്റെ സംവിധായകന്‍ ജീന്‍പോള്‍ ലാലും നടന്‍ ശ്രീനാഥ് ഭാസിയും അടക്കം നാലുപേര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി.

തന്റെ അനുവാദം വാങ്ങാതെ ഡ്യൂപ്പിനെ ഉപയോഗിച്ച് രംഗങ്ങള്‍ ചിത്രീകരിച്ചുവെന്നും നടിയുടെ പരാതിയിലുണ്ട്. ഇതെ തുടര്‍ന്ന് ജീന്‍പോളിനെ ചോദ്യം ചെയ്തിരുന്നു. സിനിമയുടെ സെന്‍സെര്‍ ചെയ്യാത്ത കോപ്പി പരിശോധിച്ചതായും ഡ്യൂപ്പിനെ ഉപയോഗിച്ചത് വ്യക്തമായിരുന്നു. വഞ്ചനയ്ക്കും ലൈംഗീകചുവയോടെ സംസാരിച്ചതിനുമാണ് പനങ്ങാട് പോലീസ് കേസെടുത്തത്.