വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രിമിച്ച ആരോഗ്യ മന്ത്രിക്കെതിരെ കേസ്

shabir-khanശ്രീനഗര്‍: വനിത ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ജമ്മുകശ്മീര്‍ ആരോഗ്യമന്ത്രി ഷബീര്‍ ഖാനെതിരെ പോലീസ് കേസെടുത്തു. രജൗരി മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് മന്ത്രിയാണ് ഷബീര്‍ ഖാന്‍.

വനിതാ ഡോക്ടറോട് ഒരാഴ്ചയ്ക്കുള്ളില്‍ ഷബീര്‍ ഖാന്റെ ഓഫീസ് സന്ദര്‍ശിക്കണമെന്നും കേന്ദ്രമന്ത്രി ഗുലാം നബി ആസാദിന്റെ പ്രഖ്യാപനങ്ങളെ കുറിച്ച് മന്ത്രിക്ക് സംസാരിക്കാനുണ്ടെന്നും അറിയിച്ച് മന്ത്രിയുടെ സ്റ്റാഫ് അംഗത്തിലെ ഒരാള്‍ ഫോണ്‍ ചെയ്തതു പ്രതകാരമാണ് താന്‍ മന്ത്രിയുടെ ഓഫിസീലെത്തിയ തെന്ന് ഡോക്ടര്‍ വ്യ്ക്തമാക്കി.

മന്ത്രിയുടെ ഓഫീസിലെത്തിയ തന്നോട് തിരക്കായതിനാല്‍ തൊട്ടപ്പുറത്തുള്ള കാബിനില്‍ കാത്തിരിക്കാന്‍ പറയുകയും ചെയ്തു. തുടര്‍ന്ന് കൂറച്ചു സമയത്തിനു ശേഷം ഇവിടെയെത്തിയ മന്ത്രി തന്നോട് വളരെ മോശമായ രീതിയില്‍ സംസാരിക്കുകയും ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇവിടെ നിന്നും കഷ്ടിച്ച് താന്‍ രക്ഷപ്പെടുകയുമായിരുന്നെന്ന് ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് ഡോക്ടര്‍ പരാതി പലതവണ നല്‍കാന്‍ ശ്രമിച്ചെങ്കിലും പോലീസ് പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടതു പ്രകാരമാണ് പോലീസ് കേസെടുത്തത്.

മന്ത്രിക്കെതിരെ 509,354 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഒന്നര വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ തടവു കിട്ടാവുന്ന കേസാണ് ഇത്.