ശീജിത്തിന്റെ ഭാര്യ ജോലിയില്‍ പ്രവേശിച്ചു

വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചപ. പറവൂര്‍ താലൂക്ക് ഓഫീസില്‍ അസിസ്റ്റന്റ് ക്ലാര്‍ക്കായാണ് നിയമനം ലഭിച്ചിരിക്കുന്നത്. തനിക്ക് ആഹ്ലാദിക്കാനാകുന്നില്ലെങ്കിലും സര്‍ക്കാര്‍ ജോലി വേഗത്തില്‍ കിട്ടിയതില്‍ ആശ്വസിക്കുന്നതായി അഖില മാധ്യമങ്ങളോട് പ്രതികരിച്ചു.

സഹോദരന്‍ അഭിനവ്, ശ്രീജിത്തിന്റെ സഹോദരന്‍ രഞ്ജിത്ത് എന്നിവര്‍ക്കൊപ്പമാണ് അഖില ജോലിക്കെത്തിയത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി എഫ് ജോസിന്റെ സാന്നിധ്യത്തില്‍ സര്‍വീസ് ബുക്കില്‍ ഒപ്പിട്ട് നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചു.ഡി ഫാം പാസായിട്ടുള്ള അഖിലയെ സര്‍ട്ടിഫിക്കറ്റ് സെക്ഷനിലാണ് ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്.

മെയ് രണ്ടിന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച്. തുടര്‍ന്ന് ജില്ലാകലക്ടര്‍ നേരിട്ടെത്തി അഖിലയ്ക്ക് നിയമന ഉത്തരവും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും കൈമാറിയിരുന്നു.

Related Articles