യുവകവി ശ്രീജിത്ത്‌ അരിയല്ലൂരിന്‌ നേരെ വധഭീഷണി: വ്യാപകപ്രതിഷേധം

sreejithകോട്ടക്കല്‍ :കോട്ടക്കല്‍ ജിഎല്‍പി സ്‌കൂളില്‍ കവിയരങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു മടങ്ങുകയായിരുന്ന യുവകവി ശ്രീജിത്ത്‌ അരിയല്ലൂരിനെ നേരെ സംഘ്‌പരിവര്‍ പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയതില്‍ പ്രതിഷേധം വ്യാപകമാകുന്നു

ശ്രീജിത്തിനു നേരെ നടന്ന കയ്യേറ്റത്തില്‍ കേരളയുക്തിവാദി സംഘം മലപ്പുറം ജില്ലാകമ്മറ്റിയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇവര്‍ക്ക്‌ പുറമെ ഡിവൈഎഫ്‌ഐ, പുരോഗമനകാലാസാഹിത്യസംഘവും പ്രതിഷേധം പ്രകടിപ്പിച്ചു.

കവിയരങ്ങ്‌ കഴിഞ്ഞ്‌ വേദിക്ക്‌ പുറത്തിറങ്ങിയപ്പോഴാണ്‌ ഒരു സംഘം ശ്രീജിത്തിന്‌ നേരെ വധഭീഷണിയുമായി രംഗത്തെത്തിയത്‌ അക്ഷരത്തിലും ആഹാരത്തിലും പ്രതിലോമകാരികളായ മതതീവ്രവാദികള്‍ വര്‍ഗ്ഗീയവിഷം കലര്‍ത്തുന്നു എന്ന പരാമര്‍ശമായുരുന്നു ഇവരെ ചൊടിപ്പിച്ചത്‌.

ഈ ഭീഷണിക്കെതിരെ മാര്‍ച്ച്‌്‌ 28 മറ്റൊരു സര്‍ഗ്ഗാത്മക പരിപാടിയുലൂടെ മറുപടി നല്‍കാന്‍ ഒരുങ്ങുകയാണ്‌ കോട്ടക്കലെ ഒരു കൂട്ടം പുരോഗമനപ്രവര്‍ത്തകര്‍