ശ്രീയുടെ വിലക്ക് നീക്കി

ദില്ലി: ഒത്തുകളി കേസില്‍ ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി. ഒത്തുകളി കേസില്‍ കുറ്റക്കാരനാണെന്ന് ആരോപിച്ച് ബിസിസിഐയാണ് ക്രിക്കറ്റില്‍ നിന്ന് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.

കേസില്‍ നിന്ന് ശ്രീശാന്തിനെ ഡല്‍ഹി കോടതി വെറുതെ വിട്ട സാഹചര്യത്തില്‍ ബിസിസിഐയുടെ വിലക്ക് തുടരേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഒത്തുകളി ക്കേസില്‍ ഡല്‍ഹികോടതി വെറുതെ വിട്ടിട്ടും ബിസിസിഐ അച്ചടക്കസമിതി ആജീവനാന്ത വിലക്ക് തുടരുകയാണെന്ന് കാണിച്ച് ശ്രീശാന്ത് കോടതിയെ സമീപിക്കുകയായിരുന്നു.

ഐപിഎല്‍ ആറാം സീസണില്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് 2013 ഒക്ടോബറിലാണ് ദേശീയ, രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയത്.