Section

malabari-logo-mobile

ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ പദ്ധതികള്‍ക്കായുള്ള  സ്വാസ്ഥ്യ സുരക്ഷാ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

HIGHLIGHTS : ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ടെക്‌നോളജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ആരംഭിക്കുന്ന സ്വാസ്ഥ്യ സുരക്ഷാ ...

തിരുവനന്തപുരം: ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ടെക്‌നോളജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ആരംഭിക്കുന്ന സ്വാസ്ഥ്യ സുരക്ഷാ ബ്ലോക്കിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ ഉദ്ഘാടനം ചെയ്തു. ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്തിന് അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു.  കേന്ദ്രം ഇന്‍സ്റ്റിറ്റ്യൂട്ടിനെ വളരെയധികം പ്രാധാന്യത്തോടെയാണ് കാണുന്നത്. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ പുതിയ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ ആധുനിക സാങ്കേതിക വിദ്യയുടെ ഭാഗമായി ചികില്‍സാ സൗകര്യങ്ങള്‍ ആശുപത്രികളില്‍ വികസിപ്പിക്കേണ്ടതുണ്ട്. ശ്രീചിത്തിരയില്‍ അത്തരം മാറ്റങ്ങള്‍ കാണാന്‍ കഴിയുന്നുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

ശ്രീ ചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം മറ്റ് സ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ദേവസ്വം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നവരാണ്. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സഹകരണങ്ങളും എപ്പോഴുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് കെ.എം.ചന്ദ്രശേഖര്‍ പ്രഭാഷണം നടത്തി. എം.പിമാരായ പി.കെ.ശ്രീമതി ടീച്ചര്‍, ജോയ് എബ്രഹാം, ഒ.രാജഗോപാല്‍ എം.എല്‍.എ എന്നിവര്‍ ആശംസ നേര്‍ന്നു. ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.ആഷാ കിഷോര്‍ സ്വാഗതവും ഡോ.പി.ആര്‍.ഹരികൃഷ്ണ വര്‍മ്മ നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!