സ്‌പൈസ് ജെറ്റുമായി ഖത്തര്‍ എയര്‍വെയ്‌സ് വാണിജ്യക്കരാറുകളില്‍ ഒപ്പുവെച്ചെന്ന വാര്‍ത്ത തെറ്റ്‌

imagesദോഹ: ഇന്ത്യയിലെ സ്‌പൈസ് ജെറ്റുമായി ഖത്തര്‍ എയര്‍വെയ്‌സ് വാണിജ്യ ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്ത ഖത്തര്‍ എയര്‍വെയ്‌സ് നിരാകരിച്ചു. ഇന്ത്യയിലെ ഗുഡ്ഗാവ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌പൈസ് ജെറ്റുമായി ഏതെങ്കിലുമൊരു തരത്തിലുള്ള വാണിജ്യ പങ്കാളിത്തങ്ങളില്‍ ഏര്‍പ്പെടാന്‍ ഖത്തര്‍ എയര്‍വെയ്‌സിന് താത്പര്യമില്ലെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.
സ്‌പൈസ് ജെറ്റുമായി ഖത്തര്‍ എയര്‍വെയ്‌സ് വാണിജ്യക്കരാറുകളില്‍ ഒപ്പുവെക്കുന്നെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും അധികൃതര്‍ അറിയിച്ചു. സ്‌പൈസ് ജെറ്റുമായി ഏതെങ്കിലും തരത്തിലുള്ള കരാറുകളിലേര്‍പ്പെടാന്‍ ഖത്തര്‍ എയര്‍വെയ്‌സിന് പദ്ധതികളില്ല.
ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത് ഇതാദ്യമല്ലെന്നും 2013 ജനുവരിയില്‍ ഇതുപോലുള്ള വാര്‍ത്ത പുറത്തു വന്നതായും ഖത്തര്‍ എയര്‍വെയ്‌സ് അധികൃതര്‍ ചൂണ്ടിക്കാട്ടി. മാര്‍ക്കറ്റ് ഷെയര്‍ മൂല്യം ഉയര്‍ത്താനുള്ള തന്ത്രങ്ങളാണ് ഇത്തരം വാര്‍ത്തകളെന്നും ഖത്തര്‍ എയര്‍വെയ്‌സ് പത്രക്കുറിപ്പില്‍ അറിയിച്ചു.
ഇത്തരം പ്രവര്‍ത്തികളില്‍ ഖത്തര്‍ എയര്‍വെയ്‌സിന് പങ്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ത്യന്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുമായി മാത്രമേ ഖത്തര്‍ എയര്‍വെയ്‌സ് ചര്‍ച്ചകള്‍ നടത്തിയിട്ടുള്ളുവെന്നും ഖത്തര്‍ എയര്‍വെയ്‌സ് അധികൃതര്‍ സ്ഥിരീകരിച്ചു.