വിമാനം പോത്തിനെ ഇടിച്ചു; ഒഴിവായത്‌ വന്‍ ദുരന്തം

Untitled-1 copyസൂറത്ത്‌: വിമാനം പറന്നുയരുന്നതിനിടെ പോത്തിനെ ഇടിച്ചത്‌ പരിഭ്രാന്തി പരത്തി. 104 യാത്രക്കാരുമായി സൂറത്തില്‍ നിന്നും ഡല്‍ഹിയിലേക്ക്‌ പുറപ്പെട്ട സ്‌പൈസ്‌ ജെറ്റ്‌ 622 വിമാനമാണ്‌ പോത്തിനെ ഇടിച്ചത്‌. ഭാഗ്യവശാലാണ്‌ വന്‍ ദുരന്തം ഒഴിവായത്‌. സംഭവത്തെ തുടര്‍ന്ന്‌ ഇനി ഒരറിയിപ്പ്‌ ഉണ്ടാകുന്നത്‌ വരെ സൂറത്തില്‍ നിന്ന്‌ സര്‍വ്വീസ്‌ ഉണ്ടായിരിക്കുന്നതല്ലെന്ന്‌ വിമാനകമ്പനി അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി 7.25 ഓടെയാണ്‌ അപകടം ഉണ്ടായത്‌. ഇടിയെ തുടര്‍ന്ന്‌ വിമാനത്തിന്റെ എഞ്ചിന്‌ കേടുപാടു സംഭവിച്ചിട്ടുണ്ട്‌. യാത്രക്കാരില്‍ ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ല.യത്രക്കാരെ മറ്റൊരു വിമാനത്തില്‍ കയറ്റിവിട്ടു.

അലഞ്ഞു തിരിഞ്ഞ്‌ നടക്കുന്ന മൃഗങ്ങള്‍ സൂറത്ത്‌ വിമാനത്താവളത്തിലെ സ്ഥിരം ഭീഷണിയായിരിക്കുകയാണ്‌. രണ്ട്‌ വര്‍ഷം മുമ്പാണ്‌ സൂറത്തിലേക്ക്‌ വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചത്‌.