വിദ്വേഷ പ്രസംഗം;വെള്ളാപ്പള്ളിയുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി

vellappally-natesanകൊച്ചി: വിദ്വേഷ പ്രസംഗത്തില്‍ എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അറസ്റ്റ്‌ രേഖപ്പെടുത്തി. ഇന്ന്‌ രാവിലെ ആലുവ പോലീസ്‌ സറ്റേഷനില്‍ ഭാര്യക്കും മകന്‍ തുഷാര്‍വെള്ളാപ്പള്ളി, എഎന്‍ രാജന്‍ ബാബു എന്നിവര്‍കൊപ്പമാണ്‌ വെള്ളാപ്പള്ളി എത്തിയത്‌. ആലുവ സി.ഐ ടിപി വിജയന്‌ മുന്നില്‍ ഹാജരായ അദേഹത്തിന്റെ അറസ്റ്റ്‌ രേഖപ്പെടുത്തി. വൈദ്യപരിശോധനയ്‌ക്ക്‌ ശേഷം കോടതിയില്‍ ഹാജരാക്കും.

അറസ്‌റ്റ്‌ രേഖപ്പെടുത്തിയ ശേഷം വെള്ളാപ്പള്ളിയെ ആലുവ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കും. ജാമ്യം അനുവദിക്കാത്ത വകുപ്പനുസരിച്ചായിരുന്നു വെള്ളാപ്പള്ളിക്കെതിരെ കേസ്‌ ചാര്‍ജ്‌ ചെയ്‌തിരുന്നത്‌. തുടര്‍ന്ന്‌ മൂന്‍കൂര്‍ ജാമ്യാപേക്ഷയുമായി വെളളാപ്പള്ളി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 25,000 രൂപയുടെ ബോണ്ടിലും രണ്ട്‌ പേരുടെ ആള്‍ജാമ്യത്തിലും ഇന്ന്‌ തന്നെ വെള്ളാപ്പള്ളിക്ക്‌ ജാമ്യം നല്‍കണമെന്നാണ്‌ ഹൈക്കോടതി നിര്‍ദേശം.

മനാന്‍ഹോള്‍ ദുരന്തത്തില്‍പ്പെട്ട അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരണപ്പെട്ട നൗഷാദിനെ കുറിച്ച്‌ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വിദ്വേഷ പ്രസംഗം വിവദമായതോടെയാണ്‌ വിദ്വേഷ പ്രസംഗത്തിന്‌ കേസെടുത്തത്‌.