25 കോണ്‍ഗ്രസ്‌ എംപിമാര്‍ക്ക്‌ സസ്‌പെന്‍ഷന്‍

loksabhaദില്ലി: ലോക്‌സഭയില്‍ ബഹളത്തെ തുടര്‍ന്ന്‌ 25 കോണ്‍ഗ്രസ്‌ എം പി മാര്‍ക്ക്‌ സസ്‌പെന്‍ഷന്‍. സഭയുടെ നടുത്തളത്തില്‍ പ്ലക്കാര്‍ഡുമേന്തി പ്രതിഷേധിച്ചതിനാണ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നേല്‍ സുരേഷ്‌, കെ സി വേണുഗോപാല്‍, എം കെ രാഘവന്‍ തുടങ്ങി 25 കോണ്‍ഗ്രസ്‌ എം പിമാരെ സ്‌പീക്കര്‍ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.

പുറത്താക്കിയ എംപിമാര്‍ക്ക്‌ അഞ്ചുദിവസം സഭയില്‍ പ്രവേശനമുണ്ടാകില്ല. അതെസമയം കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ വിളിച്ച യോഗം ഇതെ തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ ബഹിഷ്‌ക്കരിച്ചു