സ്‌പീക്കര്‍ എന്‍ ശക്തന്‍ ഡ്രൈവറെ കൊണ്ട്‌ ചെരുപ്പഴിപ്പിച്ചത്‌ വിവാദത്തില്‍

Story dated:Thursday October 15th, 2015,12 44:pm

Speakerതിരുവനന്തപുരം: നിയമസഭാ സ്‌പീക്കര്‍ എന്‍.ശക്തന്‍ തന്റെ ഔദ്യോഗിക ഡ്രൈവറെ കൊണ്ട്‌ ചെരുപ്പഴിപ്പിച്ച നടപടി വിവാദമാകുന്നു. നിയമസഭാ വളപ്പിലെ വിളവെടുപ്പിനെത്തിയപ്പോഴാണ്‌ സംഭവം നടന്നത്‌. നിരവധിപേര്‍ നോക്കിനില്‍ക്കെയാണ്‌ സ്‌പീക്കറുടെ ഈ നടപടി. സംഭവം വാര്‍ത്തയായതോടെ വിവിധ മേഖലകളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ്‌ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്‌.

വ്യാഴാഴ്‌ച രാവിലെയാണ്‌ ഈ സംഭവം മാധ്യമങ്ങള്‍ വഴി പുറത്തു വന്നത്‌. അതെസമയം ശക്തന്‌ ആരോഗ്യപരമായ ബുദ്ധിമുട്ട്‌ ഉള്ളതുകൊണ്ടാണ്‌ ഇത്തരമൊരു സംഭവം ഉണ്ടയതെന്നും അനൗദ്യോഗിക വിശദീകരണമുണ്ട്‌.

എന്നാല്‍ ഏതു സാഹചര്യത്തിലാണ്‌ സ്‌പീക്കറുടെ ഭാഗത്തു നിന്ന്‌ ഇത്തരമൊരു നടപടി ഉണ്ടായതെന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ നിന്നോ സ്‌പീക്കറുടെ ഓഫീസില്‍ നിന്നോ ഔദ്യോഗികമായ വിശദീകരണം ഒന്നും ലഭിച്ചിട്ടില്ല.