ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ച് ക്വാലിസിന് ദക്ഷിണാഫ്രിക്കയുടെ യാത്രയയപ്പ്

south africaഡര്‍ബന്‍ :ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ജാക്വിസ് കാലിസിന് ദക്ഷണാഫ്രിക്കന്‍ ടീമിന്റെ അവസ്മരണീയമായ യാത്രയയപ്പ്.രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യയെ പത്ത് വിക്കറ്റിന് തകര്‍ത്താണ് ക്വാലിസിന്റെ വിടവാങ്ങല്‍ ചടങ്ങ് ധന്യമാക്കിയത്. ഇ്‌തോടെ ഈ പരമ്പരയും ദക്ഷിണാഫ്രിക്കക്ക് സ്വന്തമായി.

അജങ്ക്യ രഹാനയുടെ(96) ബാറ്റിങ്ങ് മികവൊന്നുകൊണ്ട് മാത്രമാണ് ഇന്ത്യ ഇന്നിങ്ങ്‌സ് പരാജയത്തില്‍ നിന്ന് രക്ഷപ്പെട്ടത്. 223 റണ്‍സിന് ഇന്തയുടെ ഇന്നിങ്‌സ് ചുരട്ടിക്കെട്ടിയ ദക്ഷിണാഫ്രിക്ക ജയിക്കാനുള്ള 58 റണ്‍സ് ഗ്രെയം സ്മിത്തി(27*)ലൂടെയും അല്‍വിറോ പീറ്റര്‍സെന്നി(31*) ലൂടെയും അനായാസേനെ നേടി.

kalizഫാസ്റ്റ് ബൗളര്‍ ഡെയല്‍ സ്‌പെയിനിന്റെ മുന്നിലുള്ള ഇന്ത്യന്‍ ബാറ്റസ്മാന്‍മാരുടെ നിരൂപാധിക കീഴടങ്ങലാണ് ഇന്തക്ക് ഇത്രയും വലിയ തോല്‍വി സമ്മാനിച്ചത്. രണ്ടിന്നിങ്ങ്‌സുകളിലായി ഒമ്പത് വിക്കറ്റുകളെടുത്ത ഡെയില്‍ സ്‌പെയിന്‍ ആണ് കളിയിലെ കേമന്‍. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാന്‍ എ ബി ഡിവില്ലിയേഴ്‌സ് മാന്‍ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

സ്‌കോര്‍ ഇന്ത്യ 334,223 ദക്ഷിണാഫ്രിക്ക 500,59