എലിസബത്ത് രാജ്ഞി സോണിയക്ക് പിന്നില്‍

sonia-gandhi-2ന്യൂഡല്‍ഹി : സമ്പത്തിന്റെ കാര്യത്തില്‍ എലിസബത്ത് രാജ്ഞി, മൊണാക്കോ രാജകുമാരന്‍, ഒമാന്‍ സുല്‍ത്താന്‍, കുവൈത്ത് ഷേഖ് എന്നിവരെ സോണിയാഗാന്ധി കടത്തിവെട്ടി.പ്രമുഖ അമേരിക്കന്‍ വാര്‍ത്താ പോര്‍ട്ടലായ ഹഫിങ്ടണ്‍ പോസ്റ്റ് വേള്‍ഡാണ് ഈ വിവരം പുറത്തുവിട്ടത്. 12,250 കോടി രൂപയുടെ സ്വത്തു സമ്പാദ്യമുള്ള കോണ്‍ഗ്രസ്സ് അധ്യക്ഷ, ലോകത്തിലെ അതിസമ്പന്ന നേതാക്കളില്‍ 12 ാം സ്ഥാനത്ത്.

അതിസമ്പന്ന നേതാക്കളുടെ പട്ടികയില്‍ റഷ്യന്‍ പ്രസിഡന്റ് വളാഡിമിര്‍ പുടിനാണ് മുന്നില്‍. നാലായിരം കോടി യുഎസ് ഡോളറാണ് സമ്പാദ്യം. രണ്ടാമന്‍ തായ്‌ലന്‍ഡ് രാജാവ് ഭൂമിബോല്‍ അദുല്യദേജ്. സമ്പാദ്യം 3000 കോടി ഡോളര്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് 2009 ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ കണക്കനുസരിച്ച് 1.38 കോടി രൂപയുടെ സ്വത്താണ് സോണിയക്ക്.

2009 ലെ സത്യവാങ്മൂലത്തില്‍ സോണിയക്ക് ഇന്ത്യയില്‍ സ്വന്തമായി വീടോ കാറോ ഇല്ല. ഇറ്റലിയില്‍ 18.02 ലക്ഷം രൂപ വിലമതിക്കുന്ന കുടുംബ വീടുണ്ട്. മുക്കാല്‍ലക്ഷം രൂപ പണമായും 28.61 ലക്ഷം രൂപ ബാങ്ക് നിക്ഷേപവുമുണ്ട്. 20 ലക്ഷത്തിന്റെ മ്യൂച്വല്‍ ഫണ്ട്, 12 ലക്ഷത്തിന്റെ റിസര്‍വ് ബാങ്ക് ബോണ്ട്, 1,99,000 രൂപയുടെ പോസ്റ്റ് ഓഫീസ് നിക്ഷേപം,24.88 ലക്ഷം രൂപയുടെ പിപിഎഫ് എന്നിങ്ങനെയാണ് മറ്റ് നിക്ഷേപം. കൂടാതെ 11 ലക്ഷം വിലമതിക്കുന്ന രണ്ടരകിലോ ആഭരണവും 18 ലക്ഷത്തിന്റെ 88 കിലോ വെള്ളിയുമുണ്ട്. 2,19,000 രൂപയുടെ രണ്ടു കൃഷിയിടങ്ങളും സോണിയക്കുണ്ട്.
സ്വത്തു പട്ടികയില്‍ മൂന്നാമത് ബ്രൂണെ സുല്‍ത്താന്‍ ഹസനാല്‍ ബോല്‍ക്കിയാണ്. രണ്ടായിരം കോടി യുഎസ് ഡോളറാണ് സമ്പാദ്യം.