സോണിയഗാന്ധി ഇന്ന് കേരളത്തില്‍

soniagandhiകോഴിക്കോട് : പതിനാറാം ലോകസഭാ തിരഞ്ഞെടുപ്പിന്റെ കേരളത്തിലെ അവസാനഘട്ട പ്രചരണത്തിനായി യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് കേരളത്തിലെത്തും. തൃശ്ശൂരിലും കോഴിക്കോട്ടും സോണിയ പ്രസംഗിക്കും.

വൈകീട്ട് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലും 4.30 മണിക്ക് കോഴിക്കോട് കടപ്പുറത്തുമായിരിക്കും സോണിയാഗാന്ധി സംസാരിക്കുക.

കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ കോഴിക്കോടും ശേഷിക്കുന്നവര്‍ തൃശൂരിലും സോണിയക്കൊപ്പം വേദിയിലെത്തും.