സോണിയെയും രാഹുലിനെയും തുണിയുരിഞ്ഞ് നാടുകടത്തണമെന്ന് ബിജെപി എംഎല്‍എ

sദില്ലി : കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാഗാന്ധിയെയും, മകനും കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയെയും തുണിയുരിഞ്ഞ് നാടുകടത്തണമെന്ന് ബിജെപി രാജസ്ഥാന്‍ എംഎല്‍എ ഹീരാലാല്‍ റേഗര്‍.

ബിജെപി അധികാരത്തിലെത്തിയാല്‍ സോണിയാഗാന്ധിയെയും, രാഹുല്‍ ഗാന്ധിയെയും തുണിയുരിഞ്ഞ് ഇറ്റലിയിലേക്ക് നാടുകടത്തണമെന്നാണ് ഹീരാലാലിന്റെ വിവാദപരാമര്‍ശം. രാജസ്ഥാനിലെ തോങ്ക് നിയമസഭാ മണ്ഡലത്തില്‍ പാര്‍ട്ടി അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഹീരാലാല്‍ ഇങ്ങനെ പറഞ്ഞത്.

ഹീരാലാലിന്റെ പ്രസംഗം വിവാദമായതോടെ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്സ്. അതേസമയം തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്നും അതില്‍ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണെന്നും ഹീരാലാല്‍ പ്രതികരിച്ചു.
കഴിഞ്ഞദിവസം നരേന്ദ്രമോഡിക്കെതിരെ കഷ്്ണങ്ങളാക്കി നുറുക്കുമെന്ന് വിവാദ പ്രസംഗം നടത്തിയ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ഇമ്രാന്‍ മസൂദ് റിമാന്‍ഡില്‍ കഴിയുകയാണ്.