Section

malabari-logo-mobile

പിതാവിനെ കൊലപ്പെടുത്തിയത് ഉമ്മയെ നിരന്തരം ഉപദ്രവിക്കുന്നതിനാലെന്ന് അഷറഫ്

HIGHLIGHTS : പരപ്പനങ്ങാടി: പുത്തരിക്കല്‍ സ്വദേശിയായ പൂമഠത്തില്‍ മുഹമ്മദിന്റെ കൊലപാതകത്തിന് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത അഷറഫിന് പോലീസിനോട് വെളുപ്പെടുത്തിയത് ഞെ...

പരപ്പനങ്ങാടി :പിതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ കാരണം ഉമ്മയെ നിരന്തരം ഉപദ്രവിക്കുന്നതും ബാപ്പ രണ്ടാമasharaf 4തൊരു വിവാഹത്തിനൊരുങ്ങിയതുമാണെന്നും കൊല്ലപ്പെട്ട മുഹമ്മദിന്റെ രണ്ടാമത്തെ മകന്‍ അഷറഫ്.
പരപ്പനങ്ങാടി:  പുത്തരിക്കല്‍ സ്വദേശിയായ പൂമഠത്തില്‍ മുഹമ്മദിന്റെ കൊലപാതകത്തിന് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത അഷറഫിന് പോലീസിനോട് വെളുപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.

വര്‍ഷങ്ങളായി ഉമ്മയെ നിരന്തരം പീഡിപ്പിച്ചരുന്ന ബാപ്പയോട് മകന്‍ അഷറഫിന് ചെറുപ്പം മുതല്‍ വളര്‍ന്ന വന്ന വൈരാഗ്യമാണ് കൊലയില്‍കലാശിച്ചത്. നേരത്തെ ഉമ്മയെ ബാപ്പ ഉപദ്രവിക്കുന്നത് കണ്ട് അഷറഫ് സ്വന്തം കൈ കടിച്ച് മുറിച്ചിരുന്നു.
ഒന്നര മാസം മുന്‍പ് മുഹമ്മദ് മറ്റൊരു വിവാഹത്തിന് തയ്യാറായിരിക്കുകയായിരുന്നു. പാലക്കാട് ജില്ലയില്‍ നിന്ന് നഫീസ എന്ന മൂപ്പത്ത്അഞ്ചുകാരിയുമായി വിവാഹം നടത്താനുള്ള മുന്നൊരുക്കം നടത്തിയാണ് മുഹമ്മദ് നാട്ടിലെത്തിയത്. ഈ വിവാഹം നടന്നാല്‍ തന്റെ ഉമ്മ വീട്ടില്‍നിന്ന് പുറത്താകുമെന്ന ഭയപ്പട്ടെ അഷറഫ് ആ സമയത്ത് തന്നെ പിതാവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചിരുന്നവത്രെ. ഇതിനായി അഷറഫ് കത്തി വാങ്ങി സൂക്ഷിക്കുകയും ചെയ്തിരുന്നുവത്രെ. ബാപ്പയുടെ വീവാഹം കഴിക്കാനുള്ള ആഗ്രഹം അവസാന ആഗ്രഹമായിരിക്കുമെന്ന് അഷറഫ് ചില സൂഹൃത്തുകളോട് പറഞ്ഞതായും സൂചനയുണ്ട്.

sameeksha-malabarinews

ബുധനാഴ്ച നാട്ടിലെത്തിയ മൂഹമ്മദുമായി വീട്ടുകാര്‍ വഴക്കുണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു. സംഭവനടന്ന ദിവസം വൈകീട്ട് ഉമ്മയും പെങ്ങന്‍മാരും പുറത്ത് പോകുകയും സഹോദര ഭാര്യ അടുത്തവീട്ടിലേക്ക് പോയ സമയത്താണ് അഷറഫ് മുഹമ്മദ് ഉറങ്ങിക്കിടന്ന മുറിയില്‍ക്കയറി അയാളുടെ കഴുത്തറക്കുകയാരുന്നത്രെ. മരണം ഉറപ്പുവരുത്തുന്നതിനായി തലക്ക് അടിക്കുകയും ചെയ്തുവത്രെ.

പിന്നീട് പരപ്പനങ്ങാടിയില്‍ വന്ന് തീരൂരിലേക്ക് ബസ്സ് കയറി അവിടെ നിന്ന യശ്വന്തപുര എക്‌സപ്രസ്സില്‍ ബംഗ്ലൂരിവലേക്ക് പോകുകയായിരുന്നവത്രെ. ബംഗ്ലൂരുവിലെ സിറ്റിമാര്‍ക്കറ്റില്‍ അഷറഫിന് സ്വന്തമായി ഒരു ചെരുപ്പുകടയുണ്ട്. രാവിലെ ഇവിടെയത്തിയ അഷറഫിന് പിന്നാലെ . ഇയാള്‍ ബാംഗ്ലൂരിവില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ പോലീസും അവിടെയത്തിയിരുന്നു. എന്നാല്‍ ബന്ധുക്കളുടെ നിര്‍ദ്ദേശപ്രകാരം അഷറഫ് തിരികെ നാട്ടിലേക്ക് കയറുകയും താനൂര്‍ സിഐയുടെ മുന്നില്‍ കീഴടങ്ങുകയുമായിരുന്നു.

ഇന്ന് പകല്‍ അഷറഫിനെ പരപ്പനങ്ങാടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് ഉച്ചക്ക് ശേഷം നിലമ്പൂര്‍ ഒന്നാംക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. കോടതി ഇയാളെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്ങിലും പങ്കുണ്ടോയെന്നറിയാന്‍ പോലീസ് കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയില്‍ ആവിശ്യപ്പെടുമെന്നാണ് സൂചന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!