Section

malabari-logo-mobile

സരിത എസ് നായര്‍ ജയില്‍ മോചിതയായി

HIGHLIGHTS : തിരു : സോളാര്‍ തട്ടപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ് നായര്‍ ജയില്‍ മോചിത ആയി. അട്ടകുളങ്ങര വനിതാ ജയിലില്‍ നിന്നാണ് ഇവര്‍ മോചിതയായത്. മോചനത്തിനുള്ള ഉ...

saritha s nair copyതിരു : സോളാര്‍ തട്ടപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ് നായര്‍ ജയില്‍ മോചിത ആയി. അട്ടകുളങ്ങര വനിതാ ജയിലില്‍ നിന്നാണ് ഇവര്‍ മോചിതയായത്. മോചനത്തിനുള്ള ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ഉച്ചയോടെയാണ് ലഭിച്ചത്. സരിത ഉള്‍പ്പെട്ട 32 കേസുകളില്‍ ജാമ്യം ലഭിച്ചതോടെയാണ് ഇവര്‍ക്ക് ജയിലില്‍ നിന്ന് പുറത്ത് ഇറങ്ങാനുള്ള വഴി തെളിഞ്ഞത്.

അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണനോടൊപ്പം വൈകീട്ട് 4 മണിയോടെയാണ് സരിത ജയിലിന് പുറത്തേക്ക് വന്നത്. ഏറെ സന്തോഷം തോന്നുന്നു എന്ന് ആയിരുന്നു മധ്യമങ്ങളോട് സരിതയുടെ ആദ്യ പ്രതികരണം. തനിക്ക് തന്റെ മകളെയും അമ്മയെയും കാണണമെന്നും രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തനിക്ക് പറയാനുള്ളത് മാധ്യമങ്ങളോട് പറയുമെന്നും സരിത വെളിപ്പെടുത്തി.

sameeksha-malabarinews

ജൂണ്‍ നാലിനാണ് തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ സരിത ജയിലിലാകുന്നത്. കേരള രാഷ്ട്രീയം പിടിച്ചു കുലുക്കിയ സോളാര്‍ കേസില്‍ നിരവധി പരാതികളില്‍ 32 ഓളം കേസുകളിലാണ് സരിത ഉള്‍പ്പെട്ടത്. ഇന്നലെ ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവെച്ചാണ് സരിതക്ക് അവസാന കേസില്‍ ജാമ്യം ലഭിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!