തന്നെ ലൈംഗികമായി ഉപയോഗിച്ചിരുന്നെന്ന് സരിത മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിരുന്നു

saritha s nair copyകൊച്ചി: തന്നെ ലൈംഗികമായി ഉപയാഗിച്ചിരുന്നെന്ന് സരിത മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കിയിരുന്നെന്ന് മജസിട്രേറ്റ് എന്‍വി രാജു വിജിലന്‍സ് രജിസ്ട്രാറോട് സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഈ മൊഴി രേഖപ്പേടുത്തുന്നതില്‍ മജിസ്‌ട്രേറ്റിന് വീഴ്ച പറ്റിയെന്ന് ഹൈക്കോടതിക്ക് സമര്‍പ്പിച്ച വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് പുറത്ത് വന്നു. റിപ്പോര്‍ട്ട്  ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറി. കോടതി മജസ്‌ട്രേറ്റിനോട് 15 ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ആവിശ്യപ്പെട്ടിരിക്കുകയാണ്.

എറണാകുളത്തെ സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സരിത മൊഴി നല്‍കിയത് . തന്നെ ബലാത്സംഗം ചെയ്തുവെന്നും ചില സാമ്പത്തിക ഇടപാടുകളെ കുറിച്ചും സരിത രഹസ്യ മൊഴിയില്‍ വെളിപ്പെടുത്തിയിരുന്നു.പലരുടെയും പേര് സരിത പറഞ്ഞെന്നും എന്നാല്‍ ശ്രദ്ധച്ചില്ലെന്നും മജിസ്‌ട്രേറ്റ് വെളിപ്പെടുത്തിയിട്ടുണ്ട്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് തനിക്ക് രഹസ്യമൊഴി നല്‍കാനുണ്ടെന്ന് സരിത നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മജിസ്‌ട്രേറ്റിന് മുന്നിലെത്തിച്ചത്. എന്നാല്‍ പല ഉന്നതരുടെയും പേര് സരിത വെളിപ്പെടുത്തിയിട്ടും മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്താത്തത് വന്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അഡ്വ ജയശങ്കറഉം ബിജെപി നേതാവ് കെ സുരേന്ദ്രനും ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്ത് വന്നത്.