Section

malabari-logo-mobile

തേഞ്ഞിപ്പലത്ത്‌ അങ്ങാടികളില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ ലാമ്പുകളുടെ ബാറ്ററികള്‍ മോഷ്ടിച്ചു

HIGHLIGHTS : തേഞ്ഞിപ്പലം: തേഞ്ഞിപ്പലത്ത്‌ വിവിധ അങ്ങാടികളില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ തെരുവ്‌ വിളക്കുകളുടെ ബാറ്ററികള്‍ മോഷണം പോയി. തേഞ്ഞിപ്പലം പഞ്ചായത്തിലെ ദേവത...

downloadതേഞ്ഞിപ്പലം: തേഞ്ഞിപ്പലത്ത്‌ വിവിധ അങ്ങാടികളില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ തെരുവ്‌ വിളക്കുകളുടെ ബാറ്ററികള്‍ മോഷണം പോയി. തേഞ്ഞിപ്പലം പഞ്ചായത്തിലെ ദേവതിയാല്‍, കിഴക്കെപള്ളി, കൊളത്തോട്‌, അരീപ്പാറ, മാതാപുഴ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ വിളക്കുകളുടെ ബാറ്ററികളാണ്‌ കഴിഞ്ഞ ശനിയാഴ്‌ച മോഷ്‌ടിക്കപ്പെട്ടിരിക്കുന്നത്‌. 15000 രൂപ വില വരുന്ന ഈ ബാറ്ററികള്‍ അഴിച്ച്‌ കൊണ്ടു പോയ നിലയിലാണ്‌. 90000 രൂപയുടെ നഷ്ടമാണ്‌ ബാറ്ററി മോഷണം പോയതിലൂടെ ഉണ്ടായിരിക്കുന്നത്‌.

ഞായറാഴ്‌ച പുലര്‍ച്ചെ അങ്ങാടിയില്‍ തെരുവ്‌ വിളക്കുകള്‍ കത്താതായത്‌ അന്വേഷിച്ചപ്പോഴാണ്‌ ബാറ്ററികള്‍ സ്ഥാപിച്ച പെട്ടികള്‍ തുറന്നുകിടക്കുന്നത്‌ കണ്ടത്‌. തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ പലയിടത്തും ബാറ്ററികള്‍ മോഷണം പോയത്‌ കണ്ടെത്തിയത്‌.

sameeksha-malabarinews

മോഷണം സംബന്ധിച്ച്‌ പഞ്ചായത്ത്‌ അധികൃതര്‍ തേഞ്ഞിപ്പലം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!