സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍ വെച്ചു;ഉമ്മന്‍ചാണ്ടിയും ഓഫീസും തെറ്റുകാര്‍

തിരുവനന്തപുരം: വിവാദമായ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ വെച്ചു. വ്യാഴാഴ്ച വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമലഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി റിപ്പോര്‍ട്ട് സഭയ്ക്കുമുന്നില്‍ വെച്ചത്. പൊതുജന താല്‍പര്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് ഇത്രയും വേഗം സഭയില്‍ വെച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ടേംസ് ഓഫ് റഫറന്‍സ് ലംഘിച്ചതിനാലാണ് വീണ്ടും നിയമോപദേശം തേടിയത്.

റിപ്പോര്‍ട്ട് സഭയില്‍ വച്ചതിനു പിറകെ പ്രതിപക്ഷം സഭയില്‍ ബഹളം വച്ചു. കൈയ്യേറ്റ വിവാദത്തില്‍ കുടുങ്ങിയ മന്ത്രി തോമസ് ചാണ്ടി രാജിവെക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം വെച്ചത്.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ തമ്പാനൂര്‍ രവിയും ബെന്നി ബെഹന്നാനും മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആര്യാടന്‍ മുഹമ്മദ് കഴിയുന്നരീതിയില്‍ സരിതയെ സഹായിക്കാന്‍ ശ്രമിച്ചു. ഫോണ്‍ രേഖകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാല് വാള്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നിയമവകുപ്പിലെ ഏഴ് ഉദ്യോഗസ്ഥര്‍ അഞ്ചുദിവസം രാത്രിയും പകലും ജോലിചെയ്താണ് പരിഭാഷ പൂര്‍ണമാക്കിയത്. നിയമസഭയുടെയും സര്‍ക്കാറിന്റെയും വെബ്‌സൈറ്റുകളില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഒറ്റദിവസത്തേക്ക് സമ്മേളനം വിളിച്ചത്.

2011 മുതല്‍ ഉമ്മന്‍ ചാണ്ടിക്ക് സരിതെയെ അറിയാം. അടൂര്‍ പ്രകാശ് ലൈംഗീകമായി പീഡിപ്പിക്കുകയും ബാംഗ്ലൂരിലേക്ക് ക്ഷണിക്കുകയും ചെയ്തു, ഹൈബി ഈഡനും പീഡിപ്പിച്ചു. എംഎല്‍എ ഹോസ്റ്റലിലും എറണാകുളത്തും വെച്ചായിരുന്നു പീഡിപ്പിച്ചത്. കെ സി വേണുഗോപാല്‍ ബലാത്സം ചെയ്തു. എ പി അനില്‍ കുമാറും ലൈംഗീകമായി പീഡിപ്പിച്ചു. എന്‍ സുബ്രഹ്മണ്യന്‍ ട്രിഡന്റ് ഹോട്ടല്‍ വെച്ച് പീഡിപ്പിച്ചു, വഷ്ണുനാഥ് ഫോണില്‍ വിളിക്കുകയും എസ് എം എസ് അയക്കുകയും ചെയ്തായും റിപ്പോര്‍ട്ടില്‍ പറയുന്നു.