Section

malabari-logo-mobile

സരിതയുടെ മൊഴി രേഖപ്പെടുത്താത്ത മജിസ്‌ട്രേറ്റിനെതിരെ കുറ്റപത്രം

HIGHLIGHTS : കൊച്ചി: സോളാര്‍ കേസില്‍ മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതി കുറ്റപത്രം സമര്‍പ്പിച്ചു. സരിതയുടെ മൊഴി രേഖപ്പെടുത്താതിനെ തുടര്‍ന്നാണ്‌

Kerala-High-Court-Newskeralaകൊച്ചി: സോളാര്‍ കേസില്‍ മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതി കുറ്റപത്രം സമര്‍പ്പിച്ചു. സരിതയുടെ മൊഴി രേഖപ്പെടുത്താതിനെ തുടര്‍ന്നാണ്‌ മജിസ്‌ട്രേറ്റ്‌ എ.സി.ജെഎം. എന്‍.വി രാജുവിനെതിരെ ഹൈക്കോടതി കുറ്റപത്രം സമര്‍പ്പിച്ചത്‌.

മജിസ്‌ട്രേറ്റ്‌ എന്‍.വി രാജു നടപടിക്രമങ്ങളില്‍ വീഴ്‌ചവരുത്തിയെന്നും ചട്ടങ്ങള്‍ അനുസരിച്ച്‌ പ്രവര്‍ത്തിച്ചില്ലെന്നും കണ്ടെത്തിയ കോടതി പ്രതി മജിസ്‌ട്രേറ്റിനോട്‌ പറഞ്ഞ കാര്യങ്ങള്‍ രേഖപ്പെടുത്തണമായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

sameeksha-malabarinews

സോളാര്‍ തട്ടിപ്പ്‌ കേസില്‍ റിമാന്‍ഡില്‍ കഴിയവേ 2013 ജൂലൈ 20 ലാണ്‌് സരിതയെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയില്‍ ഹാജരാക്കിയപ്പോഴായിതുന്നു മജിസ്‌ട്രേറ്റ്‌ എന്‍.വി രാജുവിന്‌ മുമ്പാകെ അവര്‍ മൊഴിനല്‍കിയത്‌. കേസില്‍ തനിക്ക്‌ വിശദമായി മൊഴി നല്‍കാനുണ്ടെന്ന്‌ പറഞ്ഞ്‌പ്പോള്‍ സരിതയുടെ അഭിഭാഷകനെയും കോടതിഉദ്യോഗസ്ഥനെയും ഒഴികെ മറ്റുള്ളവരെ കോടതി മുറിയില്‍ നിന്ന്‌ മാറ്റി നിര്‍ത്തിയ ശേഷമാണ്‌ മജിസ്‌ട്രേറ്റ്‌ 20 മിനിറ്റ്‌ നീണ്ട സരിതയുടെ മൊഴി കേട്ടത്‌. എന്നാല്‍ അത്‌ രേഖപ്പെടുത്താന്‍ വിസമ്മതിച്ച മജിസ്‌ട്രേറ്റ്‌ സരിതയോട്‌ പറയാനുള്ളത്‌ എഴുതി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

മജിസ്‌ട്രേറ്റിന്റെ നടപടി വിവാദമാവുകയും ബിജെപി നേതാവ്‌ കെ സുരേന്ദ്രന്‍, അഡ്വ.ജയശങ്കര്‍ എന്നിവര്‍ ഹൈക്കോടതിക്ക്‌ പരാതി നല്‍കുകയും ചെയ്‌തു. നടപടിക്രമം പാലിക്കുന്നതില്‍ വീഴ്‌ച വരുത്തിയ മജിസ്‌ട്രേറ്റിനെ സസ്‌പെന്‍ഡ്‌ ചെയ്യണമെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ ഇവര്‍ പരാതി നല്‍കിയത്‌. തുടര്‍ന്ന്‌ ഇതില്‍ വിശദമായ അന്വേഷണം നടത്താന്‍ ചീഫ്‌ ജസ്റ്റിസ്‌ മഞ്‌ജുള ചെല്ലൂര്‍ ഹൈക്കോടതി രജിസ്‌ട്രാര്‍ക്ക്‌ നിര്‍ദേശം നല്‍കി. സംഭവത്തില്‍ രാജു നേരത്തെ വിജിലന്‍സ്‌ രജിസ്‌ട്രാര്‍ക്ക്‌ വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഇത്‌ തൃപ്‌തികരമല്ലാത്ത സാഹചര്യത്തിലാണ്‌ കമ്മിറ്റി മജിസ്‌ട്രേറ്റിന്‌ കുറ്റപത്രം നല്‍കിയത്‌.

 

കുറ്റാരോപണങ്ങള്‍ക്ക്‌ മജിസ്‌ട്രേറ്റ്‌ 15 ദിവസത്തിനകം മറുപടി നല്‍കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!