സോളാര്‍ കേസ്‌;മുന്‍ അന്വേഷണ സംഘത്തിനെതിരെ സരിത മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ അന്വേഷണ സംഘത്തിനെതിരെ സരിത എസ് നായര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. തന്നെ കരുതിക്കൂട്ടി പ്രതിയാക്കാന്‍ നീക്കം നടന്നെന്നും ബലാല്‍സംഗക്കേസില്‍ കാര്യമായ അന്വേഷണമുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു.

ബോധപൂര്‍വ്വം പ്രതിയാക്കാനും വ്യക്തിഹത്യ നടത്താനുമാണ് അന്വേഷണസംഘം ശ്രമിച്ചത്. പീഡിപ്പിച്ചവരുടെ പേരുകളും പരാതിയില്‍ ആവര്‍ത്തിച്ചു. മുഖ്യമന്ത്രി പരാതി ഡിജിപിക്ക് കൈമാറി.

2013ലും2016ലും ഇതേ പരാതി   നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും സരിത പറയുന്നു. അടിയന്തര നടപടി ആവശ്യപ്പെട്ടാണ് ഇന്ന് രാവിലെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.