സോളാര്‍ തട്ടിപ്പ്‌ കേസ്‌;സരിത ഹാജരായില്ലെങ്കില്‍ അറസ്റ്റ്‌ വാറന്റ്‌

saritha-nairകൊച്ചി: സോളാര്‍ തട്ടിപ്പ്‌ കേസില്‍ സരിത എസ്‌ നായര്‍ക്കു നേരെ തിരിയുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ കൈമാറിയ സാഹചര്യത്തില്‍ വിശദീകരണം നല്‍കാന്‍ സരിത ഹാജരാകാത്ത സാഹചര്യത്തില്‍ അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിക്കാനാണ്‌ കമ്മീഷന്റെ നീക്കമെന്ന്‌ റിപ്പോര്‍ട്ട്‌.

സരിതയോട്‌ തിങ്കളാഴ്‌ചയാണ്‌ കമ്മീഷന്‌ മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്‌ .എന്നാല്‍ കഴിഞ്ഞ രണ്ടുതവണ ഹാജരാകാത്തതിനെ തുടര്‍ന്ന്‌ കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തിങ്കളാഴ്‌ച ഹാജരാകാന്‍ കഴിയില്ലെന്നും കുറച്ചുകൂടി സമയം അനുവദിച്ചു തരണമെന്നും പറഞ്ഞ്‌ സരിത സമര്‍പ്പിച്ച അപേക്ഷ സോളാര്‍ കമ്മീഷന്‍ തള്ളുകയായിരുന്നു.

ഹാജരാക്കിയ തെളിവുകള്‍ക്ക്‌ വിശദീകരണം നല്‍കാതെ സരിത കമ്മീഷനു മുന്നില്‍ ഹാജരാകാതെ ഒഴിഞ്ഞുമാറുകയാണ്‌. ഇതെ തുടര്‍ന്നാണ്‌ കമ്മീഷന്‍ അറസ്‌റ്റ്‌ വാറണ്ട്‌ പുറപ്പെടുവിക്കുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌.