Section

malabari-logo-mobile

ജുഡീഷ്യല്‍ അനേ്വഷണ പരിധിയില്‍ മുഖ്യമന്ത്രിയില്ല

HIGHLIGHTS : തിരു : സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അനേ്വഷണത്തിന് മുമ്പാകെയുള്ള ടേംസ് ഓഫ് റഫറന്‍സ് പ്രഖ്യാപിച്ചു. ജുഡീഷ്യല്‍ അനേ്വഷണ പരിതിയില്‍ മുഖ്യമന്ത്രിയോ മുഖ്യമ...

OOMMEN_CHANDY_തിരു : സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അനേ്വഷണത്തിന് മുമ്പാകെയുള്ള ടേംസ് ഓഫ് റഫറന്‍സ് പ്രഖ്യാപിച്ചു. ജുഡീഷ്യല്‍ അനേ്വഷണ പരിധിയില്‍ മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ഉള്‍പ്പെടുന്നില്ല.

ജുഡീഷ്യല്‍ കമ്മീഷന്റെ അനേ്വഷണ പരിധിയില്‍ വരുന്നത് ആറ് കാര്യങ്ങളാണ്. 2006 മുതലുള്ള ആരോപണങ്ങളിലെ അനേ്വഷണത്തില്‍ വീഴ്ചയുണ്ടോ ? നിയമസഭക്ക് അകത്തും പുറത്തും ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടോ ? നിയമവിരുദ്ധമായി ആര്‍ക്കെങ്കിലും സഹായം ചെയ്തു കൊടുത്തിട്ടുണ്ടോ ? ഉണ്ടെങ്കില്‍ ഉത്തരവാദി ആര് ? സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടോ ? ഉണ്ടെങ്കില്‍ ഉത്തരവാദി ആര് ? ഇത്തരം കബളിപ്പിക്കലുകള്‍ തടയാന്‍ നിയമ നിര്‍മ്മാണം സാധ്യമാണോ ? തുടങ്ങിയ വിഷയങ്ങളെല്ലാം അന്വേഷണ പരിധിയില്‍ പെടും.

sameeksha-malabarinews

സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉള്‍പ്പെടുത്തുമെന്നും. ചോദ്യം ചെയ്യല്‍ നിയമാനുസൃത നടപടിയാണ്. അതാണ് സര്‍ക്കാര്‍ പറയുന്ന സുതാര്യത. കേസില്‍ കക്ഷി ചേരുന്നവരാണ് ഇനി കേസിന്റെ വ്യാപ്തി തീരുമാനിക്കേണ്ടതെന്നും മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!