ഖത്തറില്‍ ശക്തമായ പൊടിക്കാറ്റടിച്ചു

sandstormndodദോഹ: വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ്‌ വീശി. ഇന്നലെ ഉച്ചക്കു ശേഷം മൂന്ന്‌ മണി മുതലാണ്‌ മണല്‍ക്കാറ്റടിച്ചത്‌. അപ്രതീക്ഷിതമായാണ്‌ പൊടിക്കാറ്റ്‌ വീശിയടിച്ചത്‌. കാറ്റിനെ തുടര്‍ന്ന്‌ മണല്‍ ടൗണുകളിലേക്കും പണിസ്ഥലങ്ങളിലും ടവറുകളിലുമെല്ലാം വന്ന്‌ മൂടുകയായിരുന്നു.

ചിലിയിടങ്ങളില്‍ കാറ്റ്‌ കാഴ്‌ചയെ മറയ്‌ക്കുകയും ചെയ്‌തു. തുറസ്സായ സ്ഥലങ്ങളില്‍ കഴിയുന്നവരെയും വാഹനമോടിക്കുന്നവരെയും കാറ്റ്‌ ബാധിച്ചു. വെസ്‌റ്റ്‌ബേ, ദഫ്‌ന, മൈദര്‍ എന്നിവിടങ്ങളിലാണ്‌ പ്രധാനമായും കാറ്റ്‌ വീശിയത്‌. വെസ്റ്റ്‌ ബേയിലെ ടവറുകള്‍ പൂര്‍ണമായും പൊടിയില്‍ മൂടി, ദഫ്‌നയിലും മൈദറിലും ദൂരക്കാഴ്‌ച മറക്കുന്ന രീതിയിലാണ്‌ മണല്‍ക്കാറ്റ്‌ ഉണ്ടായത്‌.