Section

malabari-logo-mobile

പൊടിക്കാറ്റ് ;ഖത്തറില്‍ അന്തരീക്ഷനിലയില്‍ മാറ്റം വരുത്തി

HIGHLIGHTS : ദോഹ: ഇന്നലെ ഉച്ചയോടെ ശക്തമായി വീശിയടിച്ച പൊടിക്കാറ്റ് ഖത്തറില്‍ അന്തരീക്ഷനിലയില്‍ മാറ്റം വരുത്തി. പൊടിക്കാറ്റടിച്ചതോടെ

images (2)ദോഹ: ഇന്നലെ ഉച്ചയോടെ ശക്തമായി വീശിയടിച്ച പൊടിക്കാറ്റ് ഖത്തറില്‍ അന്തരീക്ഷനിലയില്‍ മാറ്റം വരുത്തി. പൊടിക്കാറ്റടിച്ചതോടെ വാഹന ഗതാഗതത്തില്‍ തടസ്സം നേരിടുകയും കാഴ്ച മങ്ങുകയും ചെയ്തു.
കാഴ്ചാദൂരം 600 മീറ്ററില്‍ കുറവായി ചുരുങ്ങുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. തുടര്‍ച്ചയായി മൂന്നു ദിവസത്തെ മൂടല്‍ മഞ്ഞുള്ള പ്രഭാതത്തിന് ശേഷം പൊടിക്കാറ്റ് കടന്നുവന്നത് ആളുകളെ ആശ്ചര്യപ്പെടുത്തിയിരുന്നു. അന്തരീക്ഷത്തില്‍ നിറഞ്ഞ പൊടി കണ്ടപ്പോള്‍ മൂടല്‍ മഞ്ഞാണെന്നാണ് ആദ്യം ധരിച്ചതെന്ന് ചിലര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ കുറിച്ചു.
ദോഹയുടെ ഇന്നത്തെ ആകാശം തെളിഞ്ഞതായിരിക്കുമെന്നും കാലാവസ്ഥയിലെ മാറ്റമാണ് പൊടിക്കാറ്റിന്റെ സൂചനയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില താഴേക്ക് പോകാനാണ് സാധ്യതയെന്നും അധികൃതര്‍ പറഞ്ഞു. താരതമ്യേന ചൂടുണ്ടായിരുന്ന ഒരാഴ്ചയ്ക്ക് ശേഷം രാത്രി താപനില 19നും 14നും ഇടയില്‍ ഡിഗ്രി സെല്‍ഷ്യസായി താഴുമെന്ന് അല്‍ ജസീറ ഇംഗ്ലീഷിലെ കാലാവസ്ഥ നിരീക്ഷക സ്റ്റെഫ് ഗ്വാല്‍റ്റര്‍ പറഞ്ഞതായി പ്രാദേശി വെബ് പോര്‍്ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!