ദയാബായിയെ അപമാനിച്ച രണ്ട്‌ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക്‌ സസ്‌പെന്‍ഷന്‍

social-worker-daya-bai-ePathramആലുവ: സാമൂഹ്യപ്രവര്‍ത്തക ദയാബായിയെ അപമാനിച്ച സംഭവത്തില്‍ രണ്ട്‌ കെഎസ്‌ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്ക്‌ സസ്‌പെന്‍ഷന്‍. വടക്കാഞ്ചേരി ഡിപ്പോയിലെ ഷൈലന്‍, യൂസഫ്‌ എന്നിവരെയാണ്‌ അന്വേഷണവിധേയമായി സസ്‌പെന്റ്‌ ചെയ്‌തത്‌. വാര്‍ത്ത പുറത്തുവന്നതോടെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിന്ന്‌ കടുത്ത പ്രതിഷേധമാണ്‌ ഉയര്‍ന്നത്‌.

കെഎസ്‌ആര്‍ടിസി എംഡിയുടെ നിര്‍ദേശപ്രകാരമാണ്‌ സസ്‌പെന്‍ഷന്‍. സംഭവം വിവാദമായതോടെ വകുപ്പ്‌ മന്ത്രി നേരിട്ട്‌ ദയാബായിയോട്‌ മാപ്പുചോദിച്ചു.

തൃശ്ശൂരില്‍ നിന്ന്‌ ആലുവയിലേക്ക്‌ വരികയായിരുന്ന ദയാബായി ഇടയ്‌ക്ക്‌ ഡ്രൈവറോടും കണ്ടക്ടറോടും വഴി ചോദിച്ചു. ഇതില്‍ ക്ഷുഭിതരായ ഇരുവരും ദയാബായിയെ ബസ്സില്‍ നിന്ന്‌ ഇറക്കിവിടുകയായിരുന്നു വെന്നാണ്‌ പരാതി. ശനിയാഴ്‌ച രാത്രി ഏഴരയോടെയായിരുന്നു സംഭവം നടന്നത്‌.