സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ നിരീക്ഷിക്കും : ചെന്നിത്തല

download (2)തിരു : ആഭ്യന്തര സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ള കാര്യങ്ങള്‍ ട്വിറ്റര്‍,ഫേസ് ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ച് നടത്തുന്നുണ്ടോയെന്ന് പോലീസ് നിരീക്ഷിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമസഭയിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.

ഇക്കാര്യം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത് എന്നും കേന്ദ്ര ഏജന്‍സികളെ വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കുന്നുണ്ടന്നെും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ പ്രവര്‍ത്തനം നടക്കുന്നതായി വിവരമില്ലെന്നും വനാതിര്‍ത്തികളില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ടോ എന്നറിയാന്‍ ഇന്റലിജന്‍സ് നിരീക്ഷണം ശക്തമാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.