ശൈത്യകാല ഒളിംപിക്‌സിന് ഇന്ന് റഷ്യയില്‍ തുടക്കം

2014-winter-olympics-logoസോചി: 22 -ാം മത് ശൈത്യകാല ഒളിംപിക്‌സിന് ഇന്ന് റഷ്യയില്‍ തുടക്കം. 12,900 കായിക താരങ്ങള്‍ പങ്കെടുക്കുന്ന വിവധ മത്സരങ്ങള്‍ 15 വിഭാഗങ്ങളിലായാണ് നടക്കുക. ഫിഷ്റ്റ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്.

ചടങ്ങില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബന്‍കി മൂണ്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ തുടങ്ങി നിരവധി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന് ഒരു ദിവസം മുമ്പ് തന്നെ അമേരിക്കന്‍ സ്‌കീയിങ് താരങ്ങളായ ബോഡെ മില്ലറും വിന്‍സ്റ്റണ്‍ വാട്‌സും ഒളിമ്പിക്‌സ് ദീപം തെളിയിച്ചതോടെ ആദ്യഘട്ട മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു.

ഉദ്ഘാടനം നടക്കുന്നതിന് മുമ്പ് തന്നെ മത്സരങ്ങള്‍ തുടങ്ങിയെന്ന പ്രത്യേകതയും ഈ ശൈത്യകാല ഒളിമ്പിക്‌സിനുണ്ട്.