Section

malabari-logo-mobile

നേപ്പാളില്‍ ശക്തമായ മഞ്ഞുവീഴ്‌ച; മരണം 21

HIGHLIGHTS : മരിച്ചവരില്‍ ഇന്ത്യക്കാരും കാഠ്‌മണ്‌ഡു: നേപ്പാളിലെ ഹിമാലയം പര്‍വ്വത നിരകളില്‍ കനത്ത മഞ്ഞുവീഴ്‌ചയില്‍ മരിച്ചവരുടെ എണ്ണം 21 ആയി. മരിച്ചവരില്‍ ഇന്ത്യ...

മരിച്ചവരില്‍ ഇന്ത്യക്കാരും
Untitled-1 copyകാഠ്‌മണ്‌ഡു: നേപ്പാളിലെ ഹിമാലയം പര്‍വ്വത നിരകളില്‍ കനത്ത മഞ്ഞുവീഴ്‌ചയില്‍ മരിച്ചവരുടെ എണ്ണം 21 ആയി. മരിച്ചവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇവിടെയുള്ള പര്‍വ്വതാരോഹകരുമായുള്ള ആശയവിനിമയ ബന്ധവും നഷ്‌ടപ്പെട്ടിരിക്കെയാണ്‌. ഇവരെ കണ്ടെത്താനുള്ള ശ്രമമാണ്‌ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌. നേപ്പാളിലെ മുഷ്‌താങ്‌-മനാങ്‌ ജില്ലകള്‍ക്കിടയില്‍ തോറാങ്‌ പാസിലാണ്‌ ദുരന്തം ഉണ്ടായിരിക്കുന്നത്‌. ഇവിടെ 4 മുതല്‍ 5 മീറ്റര്‍ വരെ കനത്തിലാണ്‌ മഞ്ഞുവീഴ്‌ചയുണ്ടായിരിക്കുന്നത്‌.

നേപ്പാള്‍, പോളണ്ട്‌, ഇസ്രായേല്‍, വിയറ്റ്‌നാം, കന്നഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്‌ മരണപ്പെട്ടവര്‍ എന്നാണ്‌ റിപ്പോര്‍ട്ട്‌. അതേസമയം മരിച്ച ഇന്ത്യക്കാര്‍ ഏത്‌ സംസ്ഥാനത്ത്‌ നിന്നുള്ളവരാണെന്നുള്ള വിവരം ലഭിച്ചിട്ടില്ല. ആന്ധ്രയിലും, ഒഡീഷയിലും വീശിയടിച്ച ഹുദ്‌ഹുദ്‌ ചുഴലികാറ്റിന്റെ പ്രതിഫലനമാണ്‌ കനത്ത മഞ്ഞവീഴ്‌ചയെന്നാണ്‌ കരുതുന്നത്‌. മഞ്ഞു വീഴ്‌ചയെ തുടര്‍ന്ന്‌ അടുത്തിടെയുണ്ടായ ഏറ്റവും വലിയ ദുരന്തമാണിത്‌. മഞ്ഞുവീഴ്‌ചയില്‍ നിന്നും 18 പേരെ രക്ഷിച്ചതായി നേപ്പാള്‍ സൈന്യം അറിയിച്ചു. രക്ഷപെടുത്തിയവരുടെയും, മരിച്ച 14 പേരുടെ മൃതദേഹവും, തലസ്ഥാനമായ കാഠ്‌മണ്‌ഡുവില്‍ എത്തിച്ചിട്ടുണ്ട്‌.

sameeksha-malabarinews

ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം ഹെലികോപ്‌റ്ററില്‍ നിരീക്ഷണം നടത്തുകയാണ്‌. അതേസമയം പ്രതികൂലമായ കാലാവസ്ഥയും മഞ്ഞവീഴ്‌ചയും രക്ഷാ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണെന്ന്‌ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!